അപു ജോണ്‍ ജോസഫിനെ ചീഫ് വിപ്പായി തിരഞ്ഞെടുത്ത് കേരള കോണ്‍ഗ്രസ്; പി ജെ ജോസഫ് കത്ത് നല്‍കി

അപു ജോണ്‍ ജോസഫിനെ ഗവണ്‍മെന്റ് ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു. പി. ജെ. ജോസഫിന്റെ പിന്‍ഗാമി എന്നതിനപ്പുറം, സ്വന്തം പ്രവര്‍ത്തനമികവുകൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവാണ് അപു ജോണ്‍ ജോസഫ്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അപുവിന് ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് വിപ്പ് പദവിയാണ് കാത്തിരിക്കുന്നത്.

ഐടി മേഖലയിലെ മികച്ച ജോലി ഉപേക്ഷിച്ചാണ് ഒന്നര പതിറ്റാണ്ട് മുന്‍പ് അപു സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. തലമുറ മാറ്റത്തിലൂടെയാണ് പിജെ ജോസഫിന്റെ വിശ്വസ്തമണ്ഡലമായ തൊടുപുഴയില്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥിയായത്. സംഘടനാ രംഗത്തെ മികവ് മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വം അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററാക്കിയിരുന്നു.

തൊടുപുഴ ഡീ പോള്‍ പബ്ലിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്ന് പ്രീ-ഡിഗ്രിയും, കോയമ്പത്തൂര്‍ കുമരഗുരു കോളേജില്‍ നിന്ന് ബി.ടെക് ബിരുദവും അപു കരസ്ഥമാക്കി. പൂനെ മാക്‌സ് മുള്ളര്‍ ഭവനില്‍ നിന്നുള്ള ജര്‍മ്മന്‍ ഭാഷാ പഠനത്തിന് ശേഷം ഐടി രംഗത്തെ പ്രമുഖ കമ്പനിയായ കആടല്‍ ടീം ഹെഡ് ആയും, തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ് എയറില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു.

Kerala Congress elects Apu John Joseph as Chief Whip; PJ Joseph submits letter

More Stories from this section

family-dental
witywide