വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ക്രമക്കേടെന്ന പരാതിയിൽ ഇടപെട്ട് മദ്രാസ് ഹൈക്കോടതി, നോട്ടീസയച്ചു, ‘ഒരാഴ്ച്ചക്കുള്ളിൽ മറുപടി നൽകണം’

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ സത്യവാങ്മൂലത്തിൽ ക്രമക്കേടുണ്ടെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. വിജയ്ക്കും ആദായ നികുതി വകുപ്പിനും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസ് നൽകിയത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.

വിജയ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വലിയ തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഏകദേശം 100 കോടി രൂപയുടെ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാനാർത്ഥികൾ കൃത്യമായ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.

വിജയ് മത്സരിച്ച വിവിധ മണ്ഡലങ്ങളിലെ സത്യവാങ്മൂലത്തിലെ വൈരുദ്ധ്യങ്ങളാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പെരമ്പൂരിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വർണ്ണവും ബാങ്ക് നിക്ഷേപവുമായി 105 കോടി രൂപയുടെ സ്വത്താണ് കാണിച്ചിരുന്നത്. എന്നാൽ ട്രിച്ചി ഈസ്റ്റിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇത് 224 കോടി രൂപയാണ്. ഇത്രയും വലിയ തുകയുടെ വ്യത്യാസം വന്നത് എങ്ങനെയെന്ന് വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Madras High Court issues notice to Vijay over discrepancies in poll affidavit

More Stories from this section

family-dental
witywide