‘പുസ്തകം പുറത്തിറങ്ങിയാൽ ചിലർക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയേക്കാം’; സോണിയ ഗാന്ധി

തന്റെ ജീവിതത്തെക്കുറിച്ച് വർഷങ്ങളായി എഴുതപ്പെട്ടതിൽ പലതും വസ്തുതാപരമല്ലെന്നും ചിലത് കെട്ടിച്ചമച്ചതോ അതിശയോക്തി കലർന്നതോ ആണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. തന്റെ ഓർമക്കുറിപ്പായ ബിലോങിങ്: എ ജേർണി ഓഫ് ലവ് നവംബർ 10ന് പുറത്തിറങ്ങാനിരിക്കെയാണ് പ്രതികരണം. പുസ്തകം പുറത്തിറങ്ങുമ്പോൾ വലിയ ചർച്ചകളും വിവാദങ്ങളുമുണ്ടാകുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

തന്റെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർ എഴുതിയ കാര്യങ്ങൾക്കപ്പുറം, സംഭവങ്ങൾ യഥാർഥത്തിൽ എങ്ങനെയാണ് നടന്നതെന്ന് സ്വന്തം വാക്കുകളിൽ രേഖപ്പെടുത്താനാണ് പുസ്തകം എഴുതാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. എന്നെക്കുറിച്ച് പലതും എഴുതിയിട്ടുണ്ട്. അതിൽ ചിലത് ശരിയായിരുന്നില്ല. ചിലത് കെട്ടിച്ചമച്ചതും ചിലത് അതിശയോക്തി കലർന്നതുമായിരുന്നു. അതിനാൽ, കാര്യങ്ങൾ യഥാർഥത്തിൽ എങ്ങനെയായിരുന്നുവെന്ന് സ്വന്തം കഥയായി രേഖപ്പെടുത്തണമെന്ന് തോന്നി എന്നും സോണിയ ഗാന്ധി വിഡിയോയിൽ പറഞ്ഞു.

പുസ്തകം വായിക്കുന്നതോടെ ചിലർക്ക് തന്നോടുള്ള കാഴ്ചപ്പാട് മാറിയേക്കാമെന്നും മറ്റു ചിലർക്ക് അഭിപ്രായം കൂടുതൽ മോശമായേക്കാമെന്നും അവർ പറഞ്ഞു. ചിലർക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറാം. ചിലരുടെ അഭിപ്രായം കൂടുതൽ മോശമായേക്കാം. ഒരു പുസ്തകം എഴുതുമ്പോഴും പൊതുജീവിതത്തിലായിരിക്കുമ്പോഴും ഇതൊക്കെ സംഭവിക്കാമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തോട് താൻ ശക്തമായി വിയോജിച്ചിരുന്ന കാര്യവും അവർ പരാമർശിച്ചു.

“മുഴുവൻ കഥയും പറയണോ എന്ന് അറിയില്ല,” എന്നുപറഞ്ഞുകൊണ്ടാണ് സോണിയ ഈ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഇറ്റലിയിലെ ബാല്യകാലം മുതൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയായും മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരുമകളായും ഇന്ത്യയിൽ ജീവിച്ച കാലം വരെയുള്ള അനുഭവങ്ങളാണ് ഓർമക്കുറിപ്പിലുള്ളത്. 1984ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും 1991ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതും പിന്നീട് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും പുസ്തകം പരാമർശിക്കുന്നു.

ഇന്ത്യയിലെ ആറു പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തെ രൂപപ്പെടുത്തിയ സ്നേഹം, നഷ്ടം, സ്വന്തമെന്ന തോന്നൽ എന്നിവയുടെ കഥയാണ് പുസ്തകമെന്ന് സോണിയ ഗാന്ധി വിശേഷിപ്പിച്ചിട്ടുണ്ട്.

‘People may change their view about me’: Sonia Gandhi expects ‘tamasha’ after ‘Belonging’ release

More Stories from this section

family-dental
witywide