തിരുവനന്തപുരം: എൽഡിഎഫിൽ നിലവിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചർച്ചയില്ല എന്ന നിലപാടിന് വിരുദ്ധമായ നിലപാടാണ് ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരിക്കുന്നത്.
പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ് പിണറായി വിജയൻ്റെ പരാമർശം മുൻപുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വന്നതാണ്. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്. നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.
പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നണിയിൽ ഉണ്ടാകും പ്രശ്നങ്ങൾ കൂട്ടായി ചർച്ചചെയ്ത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സി ദിവാകരന്റെ വിമർശനം അദ്ദേഹത്തിൻറെ അഭിപ്രായമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും എന്ന പിണറായി വിജയൻ്റെ പ്രതികരണമാണ് സിപിഐ-സിപിഐഎം തർക്കത്തിന് കാരണമായത്.
Position of Deputy Leader of the Opposition: T.P. Ramakrishnan says discussions will be held with the CPI.











