തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതൻ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധത്തെ തുടർന്ന് സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. പൊലീസ് ഇടപെട്ടങ്കിലും സംഘർഷത്തിൽ കൗൺസിലർമാർക്കും ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു. സിപിഎം കൗൺസിലർമാർ മേയർ വി.വി.രാജേഷിനെ തടഞ്ഞെങ്കിലും പ്രതിഷേധത്തിനിടയിലും മേയർ ഓഫീസിലേക്ക് പ്രവേശിച്ചു.
സംഘർഷത്തെ തുടർന്ന് 16 കൗൺസിലർമാർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ഉൾപ്പടെയുള്ളവരാണ് ചികിത്സ തേടിയത്. മേയർക്ക് കാലിനാണ് പരുക്കേറ്റത്. തുടർന്ന് ഡോക്ടർമാർ എക്‌സ് റേ എടുക്കാൻ നിർദേശിച്ചു. തലയ്ക്ക് പരിക്കുപറ്റിയ സിപിഎം കൗൺസിലറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൗൺസിലറുടെ തലയിൽ നാല് സ്റ്റിച്ചുണ്ട്.
Clash between CPM and BJP workers following LDF protest demanding resignation of BJP councillor R. Sugathan in Thiruvananthapuram Corporation. 16 councillors seek treatment at medical college












