ചുട്ടുപൊള്ളി കേരളം; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

സംസ്ഥാനത്ത് കനത്ത ചൂട്. പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് കടുത്ത ചൂടിൽ പെട്ടിവീണത്. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം.

അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് (17/04/2026) മുതൽ 19/04/2026 വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളിലൊഴികെ, ഇന്ന് (17/04/2026) മുതൽ 19/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Severe heat in the state. Autorickshaw glass breaks in Palakkad due to extreme heat.

More Stories from this section

family-dental
witywide