വി ഡി സതീശൻ സംസ്ഥാന മുഖ്യമന്ത്രിയായി തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യുന്നു. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്‌ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റെടുക്കും. അതേസമയം, മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ പിന്നിടായിരിക്കും.
സത്യപ്രതിജ്‌ഞയിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരെത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസൻഷിയാണ് ഇന്ന് ഉച്ചയോടെ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും അടുത്ത അഞ്ചു വർഷം കേരളത്തിന്റെ സുവർണ കാലമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. വി.ഡി.സതീശനുമായി വീട്ടിൽ നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു ആന്റണി.
V.D. Satheesan to be sworn in as Chief Minister on Monday; ministers from coalition parties to also take oath














