വിട പറഞ്ഞത് പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്ത്; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇരുട്ടിലായെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. പാര്‍ട്ടിയുടെ ഒടുവിലത്തെ സമ്പത്തായിരുന്നു കാനം. പാര്‍ട്ടിപ്രവര്‍ത്തകരെല്ലാം ഇരുട്ടിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ട് ഇതിനെ നേരിടാനുള്ള കരുത്ത് സിപിഐക്ക് ഉണ്ടാകുമെന്നും സി ദിവാകരന്‍ പറഞ്ഞു.

സിപിഐ സെക്രട്ടറി എന്ന സ്ഥാനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. മൂന്ന് തവണയാണ് സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നത്. സികെ ചന്ദ്രപ്പന് ശേഷം ഏറെ പ്രതിക്ഷയോടെയാണ് കാനത്തിനെ സിപിഐ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കാനം രാജേന്ദ്രനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. പാര്‍ട്ടിയെ ശരിരായ വഴിയില്‍ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അവസാനമായി നല്ലവാക്കുകള്‍ പറഞ്ഞാണ് പിരിഞ്ഞത്. അതുകൊണ്ടാണ് മരണം വിശ്വസിക്കാനാവാത്തതെന്നും സി ദിവാകരന്‍ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide