
കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യത്തോടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നയിക്കുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും കേരള യാത്ര സംഘടിപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റായതിന് ശേഷം സുധാകരന്‍ നടത്തുന്ന ആദ്യത്തെ കേരള യാത്രയാണിത്.
കെപിസിസി രാഷ്ട്രിയകാര്യസമിതി യോഗത്തിലാണ് കേരള യാത്ര സംബന്ധിച്ച് തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ജനസദസ്സിന് ബദലായി സംസ്ഥാന വ്യാപക പരിപാടികള്‍ നടത്താനാണ് കെപിസിസി തീരുമാനം.











