തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ചെന്നൈയിലെ വളസരവാക്കത്തെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ശ്വാസതടസ്സത്തെത്തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്കൊടുവിലാണ് അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും. പ്രമുഖ നടന്‍ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് സിനിമാ ലോകം അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്. നാല്‍പത് വര്‍ഷങ്ങള്‍ക്കിടെ അന്‍പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുമുള്ള നിരവധിയാളുകള്‍ നടന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ചു.

1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ ആണ് ജൂനിയര്‍ ബാലയ്യയുടെ ആദ്യ ചിത്രം. ‘കരഗാട്ടക്കാരന്‍’, ‘സുന്ദര കാണ്ഡം’, ‘വിന്നര്‍’, ‘സാട്ടൈ’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമെ ‘ചിത്തി’, ‘വാഴ്കൈ’, ‘ചിന്ന പാപ്പാ പെരിയ പപ്പ’ തുടങ്ങിയ സീരിയലുകളിലും ജൂനിയര്‍ ബാലയ്യ അഭിനയിച്ചിട്ടുണ്ട്. അജിത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സാര്‍ ഉങ്ക സത്തം’ ആണ് അവസാനം അഭിനയിച്ച ചിത്രം.

More Stories from this section

family-dental
witywide