തിരുവനന്തപുരത്ത് മത്സരം യുഡിഎഫും ബിജെപി‌യും തമ്മിൽ, എൽഡിഎഫ് മൂന്നാമതാകുമെന്ന് ശശി തരൂർ

തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമെന്നും തരൂര്‍ പറഞ്ഞി. എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ പന്ന്യൻ രവീന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ശശി തരൂർ വ്യക്തമാക്കി.

എസ്ഡിപിഐ യുഡിഎഫിന് പിന്തുണ വിവാദത്തിലും ശശി തരൂർ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങൾ പാർട്ടി നേത‍ൃത്വം നേതൃത്വം വിശദീകരിക്കുമെന്നും തരൂർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന് പ്രഖ്യാപിച്ചത്. നേരത്തെ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞത് വിവാദമായിരുന്നു.

BJP is the main opponent in Thiruvananthapuram, says shashi tharoor

More Stories from this section

family-dental
witywide