
ന്യൂഡല്‍ഹി: ശനിയാഴ്ച കാനഡയിലെ മൗണ്ടന്‍ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ പഞ്ചാബില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ലുധിയാനയിലെ മലൗദ് ഗ്രാമത്തില്‍ നിന്നുള്ള സഹോദരങ്ങള്‍ ഹര്‍മന്‍ സോമല്‍ (23), നവ്‌ജോത് സോമല്‍ (19) എന്നിവരും സംഗ്രൂര്‍ ജില്ലയിലെ സമാന സ്വദേശിനിയായ രശ്ംദീപ് കൗര്‍ (23) എന്ന പെണ്‍കുട്ടിയുമാണ് അപകടത്തനിരയായത്.
മൗണ്ടന്‍ സിറ്റിയില്‍ പിആര്‍ ഫയലുകള്‍ സമര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ ടാക്‌സിയില്‍ മടങ്ങുന്നതിനിടെ കാറിന്റെ ടയറുകളിലൊന്ന് പൊട്ടി വാഹനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ടാക്‌സി ഡ്രൈവര്‍ രക്ഷപ്പെട്ടു.
ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദേശത്ത് 633 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ സ്വാഭാവിക കാരണങ്ങളാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 172 കേസുകളുമായി കാനഡയാണ് പട്ടികയില്‍ ഒന്നാമത്.