കൊച്ചി: സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എറണാകുളത്തെ ലോട്ടസ് അപ്പാര്‍ട്ട്‌മെന്റിലെത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് അംഗത്വം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്ന് മോഹനവര്‍മ പറഞ്ഞു.
ബിജെപി എറണാകുളം ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണന്‍ നമ്പൂതിരി, ബിജെപി വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍. ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാര്‍, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. രമാദേവി തോട്ടുങ്കല്‍, കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്‍ എന്നിവരും അംഗത്വ വിതരണ ചടങ്ങിൽ പങ്കെടുത്തു.
Writer K L Mohana Varma joins BJP