സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോതമംഗലം ഊന്നുകൽ സിഐ യെ ഭീഷണിപ്പെടുത്ത കേസിൽ കോതമംഗലം കോടതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഇന്ന് കോതമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുകയായിരുന്നു.

അതേസമയം, ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈഫൈ ആണ് ഉപയോഗിച്ചതെന്നും അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകിയിരുന്നു. അര്‍ജുന്‍ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുവച്ചാണ് ഫോണ്‍ കണ്ടെത്തിയത്. ഭീഷണി പോസ്റ്റ് ഇട്ട ഐഫോണ്‍ 16 പ്രോ ഫോണ്‍ ആണ് കണ്ടെത്തിയത്. ഷൂ റാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണ്‍. മുമ്പ് അര്‍ജുന്‍ പിടിയിലായപ്പോള്‍ പൊലീസ് മറ്റൊരു വിവോ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ഫോണില്‍ നിന്നല്ല പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് തെളിയുകയായിരുന്നു.

ഈ മാസം ഒമ്പതിനാണ് കണ്ണൂരിൽ നിന്ന് പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അ‍ർജുൻ ആയങ്കിയെ കസ്റ്റ‍ഡിയിലെടുത്തത്.

Arjun Ayanki remanded to police custody in the case involving the intimidation of a Circle Inspector.

More Stories from this section

family-dental
witywide