ജാതി സെൻസസിനായുള്ള നിലവിലെ ചോദ്യാവലി റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അവ്യക്തമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് കാരണം ജാതി സെൻസസിന്റെ യഥാർത്ഥ ഗുണം പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കില്ലെന്നാണ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ ചോദ്യാവലിയിൽ എസ്.സി, എസ്.ടി/ ജാതി എന്ന് മാത്രമാണ് നൽകിയിട്ടുള്ളതെന്നും, ഒരേ ജാതിയിൽപ്പെട്ട പല വിഭാഗങ്ങൾ നിലനിൽക്കുന്നതിനാൽ ഇത് പലരും ജാതി കൃത്യമായി രേഖപ്പെടുത്താതിരിക്കാനും കണക്കുകൾ അശാസ്ത്രീയമാകാനും ഇടയാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
തെലങ്കാനയിലും ബീഹാറിലും ചെയ്തതുപോലെ വിവിധ ജാതികളുടെ പട്ടിക ചോദ്യത്തോടൊപ്പം തന്നെ നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നിലവിലെ ചോദ്യാവലി ഉടൻ പിൻവലിച്ച് രാഷ്ട്രീയ കക്ഷികളുമായും വിദഗ്ധരുമായും ചർച്ച നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തയച്ചിട്ടുണ്ട്.
Congress Demands Cancellation of Current Caste Census Questionnaire; Rahul Gandhi and Mallikarjun Kharge Write to PM










