സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി ഡോ.തോമസ് തോമസിന് ഏഴാമത് വിജയം

ടൊറോന്റോ: മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്കൂൾ ബോർഡ് ട്രസ്റ്റിയായി ഏഴാം തവണയും ഡോ.തോമസ് തോമസ്, വമ്പിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 26 തിങ്കളാഴ്ച നടന്ന മുനിസിപ്പൽ-സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിൽ മിസ്സിസ്സാഗ വാർഡ് 5 -ൽ നിന്നുമാണ് അദ്ദേഹം ഡഫറിൻ – പീൽ കാത്തലിക്ക് ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിച്ചത്.

കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടർച്ചയായ ഏഴ് തവണ വിജയിച്ചതോടെ, കാൽ നൂറ്റാണ്ടിലേറെ ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂർവ്വ നേട്ടത്തിനാണ് അദ്ദേഹം അർഹനായത്. നേരിട്ടാൽ തോൽപ്പിക്കാനാവില്ലയെന്നതിനാൽ കഴിഞ്ഞ തവണ എതിരാളിയായി ആരും അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് രംഗത്തു എത്തിയിരുന്നില്ല.

തന്റെ വാർഡിലുള്ള വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്‌കൂളുകളുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണാനായി അവരോടൊപ്പം നിലകൊള്ളുകയും ചെയ്തതിന് ജനങ്ങൾ നൽകിയ ട്രസ്റ്റ് ആണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഡഫറിൻ -പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റിയും ചെയർമാനുമായ തോമസ്, ബോർഡിന്റെ നിരവധി കമ്മറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു. കൂടാതെ ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഓ .സി. എസ് .ടി .എ ) ഡെഫറിൻ -പീൽ റീജിയണൽ ഡയറക്ടറുമായിരുന്നു.

പിളർപ്പിന് മുമ്പുള്ള ഫൊക്കാനയുടെയും കനേഡിയൻ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി , കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട്, പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിച്ചു കനേഡിയൻ മലയാളികളുടെ ഇടയിൽ ഇപ്പോഴും സജീവ സാന്നിധ്യമാണ്. ഈ വർഷത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മിസ്സിസ്സാഗായിൽ നിരവധി മലയാളികൾ രംഗത്തുണ്ടായിരുന്നു. പബ്ളിക് സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി സൂസൻ ബെഞ്ചമിനും , കാത്തലിക്ക് സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി അനീഷ തോമസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

Dr. Thomas Thomas secures seventh victory as school board trustee

More Stories from this section

family-dental
witywide