ലീഗിന് അഞ്ച് മന്ത്രി തന്നെ, ഔദ്യോഗിക പ്രഖ്യാപനം നാളെ മാത്രം; ചർച്ച തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീറിന് മന്ത്രിസ്ഥാനമില്ല

തിരുവനന്തപുരം: വിഡി സതീശന്‍റെ മന്ത്രിസഭയില്‍ ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് വിവരം. ഇന്ദിരാഭവനില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാണ് മന്ത്രിസ്ഥാനങ്ങളെ കുറിച്ചുള്ള ധാരണയായത്. നാളെയും ചര്‍ച്ചകള്‍ തുടരുമെന്നും അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം കൈക്കൊള്ളേണ്ടതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് ശേഷമേ യുഡിഎഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. പാറക്കല്‍ അബ്‍ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ ഗഫൂര്‍ എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ലഭിക്കില്ല. ലീഗ് നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വി ഇ ഗഫൂറിന് പകരം എകെഎം അഷ്റഫിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. അഞ്ചാമത്തെ മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide