‘ഉറക്കത്തില്‍ പോലും മതമാണ് പ്രശ്നമെന്ന് പുലമ്പുന്ന കെ എം ഷാജി’, വാട്സ് ആപ്പ് ഗ്രൂപ്പിൽ സിപിഒയുടെ അധിക്ഷേപ പരാമര്‍ശം; നടപടി വന്നേക്കും

കാസര്‍കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി പൊലീസ് ഉദ്യോഗസ്ഥന്‍. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് വിവാദ സന്ദേശം പങ്കുവെച്ചത്. കാസര്‍കോട് ജില്ലയിലെ ‘POLICE FRIENDS’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം പ്രചരിച്ചത്. “ഉറക്കത്തില്‍ പോലും മതം മതം മതമാണ് പ്രശ്നമെന്ന് പുലമ്പുന്ന കെ എം ഷാജി” എന്ന പരാമര്‍ശമാണ് സന്ദേശത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായി വിജയനെ കുറിച്ചും മറ്റ് രാഷ്ട്രീയ നേതാക്കളെ കുറിച്ചും പരാമര്‍ശിക്കുന്ന ദീര്‍ഘമായ കുറിപ്പിനൊപ്പമാണ് കെ എം ഷാജിയെ ലക്ഷ്യമിട്ട വിമര്‍ശനം പങ്കുവെച്ചത്. “ആ ഭാഗത്ത് നിന്ന് തൂവാല കൊണ്ട് മുഖം തുടച്ച് സ്‌കൂട്ട് ആകുന്ന ഒരു വര്‍ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം” എന്നതടക്കമുള്ള പരാമര്‍ശങ്ങളും സന്ദേശത്തിലുണ്ടായിരുന്നു.

മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറി വിളിച്ച് ആളാകാന്‍ ആര്‍ക്കും കഴിയുമെന്നും, “ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ നിന്റെ മുട്ടുവിറക്കും” എന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഭവം പുറത്തുവന്നതോടെ പൊലീസിനകത്തും രാഷ്ട്രീയ വൃത്തങ്ങളിലുമായി വിവാദം ശക്തമായിരിക്കുകയാണ്.

More Stories from this section

family-dental
witywide