കേന്ദ്ര നിര്‍ദേശം പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

തിരുവനന്തപുരം: ടീം വിഡിഎസിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പായി വന്ദേമാതരം പാടാത്ത ബിജെപി സര്‍ക്കാരിനെക്കാള്‍ ദേശീയഗാനത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണെന്ന് വിഡി സതീശന്‍ തെളിയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിച്ചു.

നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം ആലപിച്ചിരുന്നു. അതേസമയം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആ ചടങ്ങില്‍ പങ്കെടുത്തിട്ടും അവിടെ കേന്ദ്ര നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല

വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. എന്നാൽ, കേരളത്തിലും തമിഴ്നാട്ടിലും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതാണ് ശ്രദ്ധേയം. ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് ജനുവരി 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.

VD Satheesan government follows central directive; recites Vande Mataram in full