
ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി വി. ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ അറിയിച്ചു. മുഖ്യമന്ത്രി പദവിയിലേക്ക് നിയമിതനായ വി. ഡി. സതീശനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിന് അനുകൂലമായി വലിയൊരു ജനവിധിയാണ് നൽകിയിരിക്കുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങളും അവർക്ക് നൽകിയ വാഗ്ദാനങ്ങളും നിറവേറ്റാൻ വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ കേരള സർക്കാരിന് കോൺഗ്രസ് നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി
“അന്തിമ തീരുമാനം വന്നിരിക്കുന്നു. കേരള സർക്കാരിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വി. ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചിട്ടുണ്ട്. ആ തീരുമാനത്തെ ഞാൻ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. ഈ പദവിയിലേക്ക് എത്തിയ വി. ഡി. സതീശന് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു. കേരളത്തിലെ ജനങ്ങൾ യു.ഡി.എഫിന് വലിയൊരു ജനവിധിയാണ് നൽകിയിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങളും അവർക്ക് നൽകിയ വാഗ്ദാനങ്ങളും നിറവേറ്റാൻ വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കും. തീർച്ചയായും, ഞങ്ങൾ പൂർണ്ണമായും കേരള സർക്കാരിന് പിന്നിലുണ്ടാകും.” – കെസിയുടെ വാക്കുകൾ
”Welcome the decision of the high command wholeheartedly”- K. C. Venugopal reacts to the selection of V. D. Satheesan as the Chief Minister














