കോണ്‍ഗ്രസിന് വേട്ടക്കാരന്റെ മനസ്സാണ്; കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് പാര്‍ട്ടി വിട്ടു

കണ്ണൂര്‍: അഞ്ചു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി രഘുനാഥ്. കോണ്‍ഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ഇന്ന് ഗ്രൂപ്പുകള്‍ അഞ്ചാണ്. പാര്‍ട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് താന്‍ ഗതികെട്ട സ്ഥാനാര്‍ത്ഥിയായി തീര്‍ന്നെന്നും രഘുനാഥ് പറഞ്ഞു.കോണ്‍ഗ്രസ് വിട്ടാലും കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ടാകുമെന്ന് രഘുനാഥ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടി വിടാനുള്ള രഘുനാഥിന്റെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു. മത്സരസമയത്തും കെപിസിസിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രഘുനാഥ് കുറ്റപ്പെടുത്തി. പിണറായി വിജയനെതിരെ മത്സരിച്ച് താന്‍ ഗതികെട്ട സ്ഥാനാര്‍ത്ഥിയായി തീര്‍ന്നെന്നും രഘുനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് വിടാന്‍ പോകുകയാണെന്ന് കഴിഞ്ഞ ജൂലൈയില്‍ രഘുനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും നീട്ടി വെക്കുകയായിരുന്നു. ഭാവി തീരുമാനം തന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് പറഞ്ഞു. ഓരോ ആളുകളും പടിയിറങ്ങുമ്പോള്‍ കൊട്ടാരം വിദൂഷകന്മാര്‍ സ്തുതിഗീതം പാടട്ടെ. ചില തുറന്നു പറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കുക എന്നും രഘുനാഥ് കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide