സമുദായ നേതാക്കൾക്ക് കീഴ്പ്പെടാത്ത നേതാവ്; സതീശനെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡിന് നന്ദിയെന്ന് വിഎം സുധീരൻ

കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ ഹൈക്കമാൻ്റ് തീരുമാനിച്ചത് സ്വഭാവിക നീതിയെന്ന് വി എം സുധീരൻ. കേരളത്തിലെ ജനവികാരം മാനിച്ചുകൊണ്ടുള്ള തീരുമാനമാണിതെന്നും ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയ നേതാവാണ് വി ഡി സതീശനെന്നും അധികാരത്തിലെത്തുമ്പോൾ അടുത്തു കൂടുന്ന ചങ്ങാതിമാരെ സൂക്ഷിക്കണമെന്നും വി എം സുധീരൻ പറഞ്ഞു.

വിഡി സതീശൻ , സമുദായിക നേതാക്കൾക്ക് കീഴ്പ്പെടാത്ത നേതാവാണ്. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് അദേഹം പറഞ്ഞു. സതീശന് കിട്ടിയ പിന്തുണ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല. ഐക്യ ജനാധിപത്യ മുന്നണിയുടെ അന്തസ്സുയർത്തി പിടിച്ചു. സതീശനിൽ കേരളത്തിന് പ്രതീക്ഷയുണ്ടെന്നും കേരളത്തിന് മാതൃകയാകണമെന്നും വിഎം സുധീരൻ പറഞ്ഞു.

അതേസമയം, അനുഗ്രഹം തേടിയാണ് വിഎം സുധീരന്റെ വീട്ടിലെത്തിയതെന്ന് വി ഡി സതീശൻ പറഞ്ഞു. എന്റെ ഗുരുതുല്യനാണ് സുധീരൻ. അദ്ദേഹം പ്രസിഡന്റ് ആയപ്പോൾ വൈസ് പ്രസിഡന്റ് ആകാൻ ഭാഗ്യം ലഭിച്ചു. തന്നെ ശാസിക്കാൻ അധികാരമുള്ളയാളാണ് വിഎം സുധീരൻ‌ എന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി.

A leader who does not bow to community leaders; VM Sudheeran thanks the high command for making Satheesan the Chief Minister

More Stories from this section

family-dental
witywide