തൃശൂർ വെടിമരുന്ന് ദുരന്തം കനത്ത ചൂട് മൂലമല്ലെന്ന് പ്രാഥമിക നിഗമനം; ഷോർട്ട് സർക്യൂട്ട് സാധ്യത പരിശോധിക്കുന്നു

തൃശൂർ മുണ്ടത്തിക്കോട്ടെ വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിന് കാരണം കനത്ത ചൂടല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് അടക്കമുള്ള സാധ്യതകളാണ് ഇപ്പോൾ പരിശോധിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സ്ഥലത്ത് പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ അപകടത്തിന്റെ യഥാർത്ഥ കാരണത്തിൽ വ്യക്തതയുണ്ടാകും.

സ്ഥാപനത്തിന് ലൈസൻസ് ഉണ്ടെങ്കിലും മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ അവിടെ പാലിച്ചിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്. സ്ഫോടനത്തിന് പിന്നാലെ ശരീരഭാഗങ്ങൾ കണ്ടെത്താനായി സമീപത്തെ കുളത്തിലടക്കം നടത്തിയ പരിശോധനകൾ പൂർത്തിയായി. എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രാഥമിക തെളിവെടുപ്പ് അവസാനിച്ചു. ഫോറൻസിക് സംഘം ശേഖരിച്ച സാമ്പിളുകളുടെ ഫലം ലഭിച്ച ശേഷം പോലീസ് തുടർനടപടികൾ സ്വീകരിക്കും.

മുണ്ടത്തിക്കോട് ദുരന്തത്തിൽ ഇതുവരെ 13 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ എട്ടുപേരെ തിരിച്ചറിഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 13 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മോർച്ചറിയിലുള്ള മൃതദേഹങ്ങളിൽ ഏഴുപേരെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾക്കായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

PESO rules out high heat as cause of Thrissur fireworks tragedy; electrical inspection report awaited

More Stories from this section

family-dental
witywide