വിഡിഎസ് സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് വിജയ് എത്തില്ല; വലിയ സുരക്ഷാ വെല്ലുവിളിയെന്ന് വിലയിരുത്തൽ, ആരാധകർക്ക് നിരാശ

തിരുവനന്തപുരം: കേരളത്തിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളും തിരക്കേറിയ ഔദ്യോഗിക പരിപാടികളും പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് വിവരം. മുമ്പ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഉണ്ടായ വലിയ ജനത്തിരക്ക് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നുവെന്നും, ഇത്തവണയും സമാന സാഹചര്യം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും വിലയിരുത്തപ്പെടുന്നു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വിജയ് പങ്കെടുത്താല്‍ നിയന്ത്രണാതീതമായ ജനക്കൂട്ടമുണ്ടാകാനും ചടങ്ങിന്റെ പ്രധാന ശ്രദ്ധ മാറിപ്പോകാനും സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ സന്ദര്‍ശനം ഒഴിവാക്കിയതായാണ് സൂചന.

സാധാരണയായി കേരളത്തിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കുന്ന പതിവുണ്ട്. കോണ്‍ഗ്രസ് പിന്തുണയും വിജയ് സര്‍ക്കാരിനുണ്ടെന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക മടിയുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നിരുന്നാലും സുരക്ഷാ ആശങ്കകളാണ് വിജയ് ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide