”കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു” ശാരദമുരളീധരന് പ്രതിപക്ഷ നേതാവിന്റെ പിന്തുണ

തിരുവനന്തപുരം : തന്റെ നിറത്തെച്ചൊല്ലിയുടെ പരാമര്‍ശവും താന്‍ നേരിട്ട വിവേചനവും തുറന്നെഴുതിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു എന്ന് സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചീഫ് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണ.

”സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരന്‍. നിങ്ങള്‍ എഴുതിയ ഓരോ വാക്കും ഹൃദയസ്പര്‍ശിയാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു” – വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ

Also Read

More Stories from this section

family-dental
witywide