തമിഴ്നാട്ടിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയ നീക്കങ്ങളുമായി രജനികാന്തും ഇപിഎസും, ഡിഎംകെ നേതാവ് രജനിയുടെ വീട്ടിലെത്തി

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായതോടെ സൂപ്പർതാരം രജനികാന്തും എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും രാഷ്ട്രീയ നീക്കങ്ങളിൽ സജീവമാകുന്നു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്റ്റാലിനെ സന്ദർശിച്ച രജനികാന്തിന്റെ വീട്ടിലേക്ക് മുതിർന്ന ഡിഎംകെ നേതാവ് ഇ വി വേലു എത്തിയത് തമിഴക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിൽ വിജയിനെ പരസ്യമായി എതിർത്ത രജനികാന്തിനെ കാണാൻ സ്റ്റാലിന്റെ പ്രത്യേക സന്ദേശവുമായാണോ വേലു എത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

അതേസമയം, ഗവർണറെ കാണാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നീക്കങ്ങളും അഭ്യൂഹങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പുതുച്ചേരിയിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാരെ കണ്ട ശേഷമാകും അദ്ദേഹം ഗവർണറെ സന്ദർശിക്കുക. സ്റ്റാലിന്റെ അപ്രതീക്ഷിത പരാജയത്തിൽ ഇപിഎസ് നിരാശ പ്രകടിപ്പിച്ചതായി എഐഎഡിഎംകെ എംഎൽഎ അൻപഴകൻ വെളിപ്പെടുത്തിയതും ശ്രദ്ധേയമായി. സ്റ്റാലിനെപ്പോലൊരു നേതാവ് പരാജയപ്പെടാൻ പാടില്ലായിരുന്നുവെന്നാണ് ഇപിഎസ് പ്രതികരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിജയിന്റെ ടിവികെയെ പ്രതിരോധിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന സൂചനകൾ ശക്തമാണെങ്കിലും ഇരുവിഭാഗവും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം വാർത്തകൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നിരുന്നാലും, പ്രധാന കക്ഷികൾ തമ്മിലുള്ള അണിയറ നീക്കങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

Tamil Nadu stalemate: Rajinikanth meets DMK leaders while EPS plans Governor visit amid political uncertainty

More Stories from this section

family-dental
witywide